മദ്യ ലഹരിയിൽ മകന്റെ കൊടുംക്രൂരത ; അമ്മയെ ചവിട്ടിക്കൊന്നു


തിരുവനന്തപുരം :- മദ്യ ലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. നെടുമങ്ങാട് തേക്കട സ്വദേശി ഓമനയാണ് മരിച്ചത്. 85 വയസായിരുന്നു. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മകൻ മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുകയായിരുന്നു. 

തുടർന്ന് മണികണ്ഠൻ അമ്മയെ ചവിട്ടുകയായിരുന്നു. ശരീരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ എല്ലുപൊട്ടി ​ഗുരുതരാവസ്ഥയിലായാണ് ഓമനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാത്രി 11.30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തേയും ഇയാൾ അമ്മയെ മർദിക്കുന്നത് സമീപവാസികൾ പൊലീസിനോട് പറഞ്ഞു. 

Previous Post Next Post