ശബരിമല :- എടവമാസ പൂജകൾക്കായി ശബരിമലനട നാളെ മേയ് 14 ബുധനാഴ്ച തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറക്കും.
പതിവുപൂജകൾ വ്യാഴാഴ്ച രാവിലെ 5 മണിക്ക് തുടങ്ങും. ദിവസവും കളഭാഭിഷേകം, 25 കലശം അഭിഷേകം, പടിപൂജ, ഉദയാസ്തമയപൂജ എന്നിവ ഉണ്ടാകും. 19-ന് സഹസ്ര കലശാഭിഷേകം. 19-ന് രാത്രി 10-ന് നടയടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. എല്ലാ ദിവസത്തേക്കുമുള്ള സ്ലോട്ടുകൾ ഇപ്പോൾ ലഭ്യമാണ്.