ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സംഗമം 'വർണ്ണ കൂടാരം' സംഘടിപ്പിച്ചു. ബാലവേദി പ്രസിഡന്റ് അമൽ രമേശിൻ്റെ അധ്യക്ഷതയിൽ ഗ്രന്ഥാലയം പ്രസിഡണ്ട് സി.കെ ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കവയിത്രി ബീന ചേലേരി മുഖ്യ പ്രഭാഷണം നടത്തി.
പി.കെ രഘുനാഥൻ, എം.സി അഖിലേഷ് കുമാർ, ഇ.അശോകൻ, കെ.പി അനിൽകുമാർ, കെ.ഭാസ്കരൻ, എം.സി സന്തോഷ് കുമാർ, പി.വേലായുധൻ, എം.രജീഷ്, ശ്രുതി വിജേഷ് എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി സായൂജ്.എം സ്വാഗതവും വൈസ് പ്രസിഡന്റ് നൂഹ പി.പി നന്ദിയും പറഞ്ഞു. സമ്മാന വിതരണവും നടത്തി.