മയ്യിൽ :- കേരള ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക് സമ്മേളനവും കാര്‍ഷിക ശില്‍പശാലയും മയ്യില്‍ ഐടിഎം കോളേജില്‍ നടന്നു. ഓര്‍ഗാനിങ് ഫാര്‍മിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് കെ.പി ഇല്യാസ് ഉദ്ഘാടനം ചെയ്തു. ജനിതക മാറ്റം വരുത്തിയ വിളകള്‍, സമ്മിശ്ര കൃഷിയും, ആഗ്രോ ഇക്കോളജിയും, ജൈവ വൈവിധ്യങ്ങളും നാട്ടറിവും എന്നീ വിഷയങ്ങളില്‍ ജൈവ കര്‍ഷക സമിതി സംസ്ഥാന പ്രസിഡന്റ് സി.വിശാലാക്ഷന്‍, കെ.പി ഇല്യാസ്, ഡോ.ഇ.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു.
താലൂക്ക് പ്രസിഡന്റ് എ.വി ലളിത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി ഹരിദാസന്‍, പ്രസിഡന്റ് കെ.കെ ശിവദാസന്‍, മയ്യില്‍ ഐടിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍ ചെയര്‍മാന്‍ കെ.കെ മുനീര്‍, കെ.രാധാകൃഷ്ണന്‍, ടി.കെ ബാലകൃഷ്ണന്‍, കെ.ബാലകൃഷ്ണന്‍, എം.കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.