കമ്പിൽ :- കമ്പിൽ ചെറുക്കുന്നിൽ വീടിന്റെ മതിൽ ഇടിഞ്ഞ് വീണു. ചെറുക്കുന്ന് അംഗൻവാടി റോഡിലെ കുണ്ടത്തിൽ വിനോദിന്റെ വീടിന്റെ മതിലാണ് മഴ പെയ്തതോടെ ഇടിഞ്ഞത്.
മതിലിന് താഴെയുള്ള റോഡ് താറിങ്ങിനും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിനായി കുഴിയെടുത്തതുമാണ് മതിൽ ഇടിയാൻ കാരണമായതെന്ന് വീട്ടുകാർ പറയുന്നു. ഇനിയും കൂടുതൽ മഴ പെയ്താൽ മതിലിന്റെ അവസ്ഥ ഇനിയും മോശമാകുമെന്ന ഭയത്തിലാണ് വിനോദും കുടുംബവും.