കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസ് കാരക്കുണ്ടിൽ ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി പാലിയേറ്റീവ് ഐപി സെന്ററിന്റെ ശിലാസ്ഥാപനം നാളെ


തളിപ്പറമ്പ് :- കൊളച്ചേരി, കുറ്റ്യാട്ടൂർ, മയ്യിൽ, നാറാത്ത് പഞ്ചായത്തുകളിലെ കിടപ്പു രോഗികൾക്ക് താങ്ങായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ കാരക്കുണ്ടിൽ ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി പാലിയേറ്റീവ് ഐപി സെന്ററിന്റെ ശിലാസ്ഥാപനം നാളെ മെയ് 29 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും.

കാരക്കുണ്ട് എം.എം കോളേജിന് സമീപം നടക്കുന്ന പരിപാടിയിൽ PTH കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിക്കും. IUML കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി പ്രസംഗിക്കും. PTH കേരള ഫംഗ്ഷണൽ ഓഫീസർ ഡോ. എം.എ അമീറലി പദ്ധതി വിശദീകരിക്കും. മുനീർഹുദവി വിളയിൽ സ്നേഹസംവേദനം നടത്തും. PTH ഖത്തർ ചാപ്റ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ മൊയ്തീൻ ഹാജി കമ്പിൽ PTH ഖത്തർ ചാപ്റ്റർ ഫണ്ട് കൈമാറ്റം നടത്തും. PTH കൊളച്ചേരി മേഖലാ ജനറൽ സെക്രട്ടറി വി.പി അബ്ദുൽ സമദ് ഹാജി ഉപഹാര സമർപ്പണം നിർവഹിക്കും.




Previous Post Next Post