ചെറുകുന്ന്:- വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറുകുന്ന് കൊവ്വപുറം സ്വദേശി ശാദുലി മരണപ്പെട്ടു. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ ചെറുകുന്ന് വെള്ളറങ്ങലിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു മരണം. അപകടത്തിൽ ശാദുലി സഞ്ചരിച്ച കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിരുന്നു.
ഭാര്യ: ഹസീന.