നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും പഠനോപകരണ വിതരണവും നടത്തി


കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും പഠനോപകരണ വിതരണവും നടത്തി. മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി.ടി ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രവർത്തന ഫണ്ടിലേക്കുള്ള വനിതാ ലീഗിന്റെ സ്നേഹനിധി കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി.ടി ഏറ്റുവാങ്ങി.

നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ സൈഫുദ്ധീൻ നാറാത്ത്, വനിതാ കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം, ഖയറുന്നിസ.കെ, വനിതാ ലീഗ് ശാഖ ട്രഷറർ റഹ്മത്ത് എം.പി, സിറാജ് എം.കെ, ഷാഹിദ പി.പി, സമീറ എ വി, നിഷാന എം.കെ എന്നിവർ പഠനോപകരണ വിതരണം നിർവഹിച്ചു.
Previous Post Next Post