കരിങ്കൽക്കുഴി തിലക് പാർക്കിലെ അപകടകരമായ മരങ്ങൾ മുറിച്ച് മാറ്റണം - CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി തിലക് പാർക്കിലെ ഉയരം കൂടിയ കാറ്റാടി ഉൾപ്പെടെയുള്ള മരങ്ങൾ കമ്പിൽ - മയ്യിൽ മെയിൻ റോഡിലും വശങ്ങളിൽ ഉള്ള കനാൽ റോഡുകളിലും കടപുഴകിയും പൊട്ടിയും വീണു അപകടങ്ങളും വൈദ്യുതി തടസ്സവും ഉണ്ടാകുന്നു. ഇത്തരത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് സിപിഐഎം കൊളച്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇത്തവണത്തെ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണു ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും പൊട്ടി വീണു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചിരുന്നു. 

Previous Post Next Post