ചേലേരി :- വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന SSLC വിജയികൾക്കുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം മെയ് 16 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് ചേലേരിമുക്ക് അലിഫ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. മൊറാഴ കോ-ഓപ്പറേറ്റിവ് ആർട്സ് & സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും സിജി സീനിയർ റിസോഴ്സ് പേഴ്സണുമായ അബ്ദുൽവഹാബ് ക്ലാസിന് നേതൃത്വം നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഈ വർഷം SSLC വിജയിച്ച വിദ്യാർത്ഥികൾ മുൻകൂട്ടി രജിസ്ട്രേഷൻ പൂർത്തിയാക്കണം. പ്രവേശനം സൗജന്യമായിരിക്കും.
രജിസ്ട്രേഷന് ബന്ധപ്പെടുക : 7039395434, 9567674980, 9497111133