സംസ്ഥാനത്തെ ജയിലുകളിലെ പുകയില നിരോധനത്തിന് 10 വർഷം ; വാർഷികാചരണത്തിനൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു


കണ്ണൂർ :- സംസ്ഥാനത്തെ ജയിലുകളിൽ പുകയില നിരോധനം നടപ്പാക്കിയിട്ട് 10 വർഷം. വാർഷികാചരണത്തിനൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കാനൊരുങ്ങി മലബാർ കാൻസർ കെയർ സൊസൈറ്റി (എംസിസിഎസ്). ജയിലിലെ പുകയില ഉപയോഗിക്കാത്ത മറ്റ് അന്തേവാസികളുടെ കൂടി അഭ്യർഥനമാനിച്ചാണു പുകവലി നിരോധനം ഏർപ്പെടുത്താൻ എംസിസിഎസും ജയിൽ വകുപ്പും സർക്കാരിനോട് ആവശ്യപ്പെട്ടത്.

രാജ്യത്താദ്യമായി ജയിലുകളിൽ പുകയില നിരോധനം നടപ്പാക്കിയതും കേരളത്തിലായിരുന്നു. 10 വർഷമായി എംസിസിഎസിൻ്റെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പുകവലി ഉപേക്ഷിക്കുന്നവർക്കു കൗൺസിലിങ്ങും ബോധവൽക്കരണവും നൽകുന്നുണ്ട്. വാർഷികാചരണം 26ന് ഉച്ചയ്ക്ക് 2നു കണ്ണൂർ സെൻട്രൽ ജയിലിൽ ഡിഎംഒ ഡോ.പിയൂഷ് എം.നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

Previous Post Next Post