രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാന ദുരന്തം ; മരണസംഖ്യ 110 ആയി


അഹമ്മദാബാദ് :- രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 110 ആയി. മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 232 യാത്രക്കാർ, 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

തകർന്ന് വീണ എയർ ഇന്ത്യ എഐ 171 വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുണ്ടായിരുന്നതായി സൂചന. യാത്രക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. അപകടം സ്ഥിരീകരിച്ച എയർ ഇന്ത്യ, വിവരങ്ങൾ ശേഖരിച്ച് ഉടൻ അറിയിക്കുമെന്നും വ്യക്തമാക്കി. 


Previous Post Next Post