മയ്യിൽ :- കണ്ടക്കൈ റോഡിലെ വെള്ളക്കെട്ട് പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മയ്യിൽ - കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിവേദനം നൽകി.
വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി ബാലകൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ബിജു വേളം, സെക്രട്ടറി എം.എം ഗിരീശൻ, ഷിനോയ്, അമൽ എന്നിവർ പങ്കെടുത്തു.