മിഥുനമാസ പൂജകൾക്ക് ശബരിമല നട ജൂൺ 14 ന് തുറക്കും
പത്തനംതിട്ട :- മിഥുനമാസപൂജകൾക്കായി ശബരിമലനട ജൂൺ 14-ന് വൈകുന്നേരം 5 മണിക്ക് തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. മിഥുനം ഒന്നായ 15-ന് രാവിലെ അഞ്ചിന് നടതുറക്കും. നെയ്യഭിഷേകം അടക്കമുള്ള പതിവു ചടങ്ങുകളുണ്ട്. 19-ന് രാത്രി 10-ന് പൂജകൾ പൂർത്തിയാക്കി നടയടക്കും. ദർശനത്തിന് പോർട്ടലിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യണം.