കണ്ണൂർ - ദമാം ഇൻഡിഗോ സർവീസ് ജൂൺ 15 മുതൽ


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് ജൂൺ 15 -ന് തുടങ്ങും. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽ നിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Previous Post Next Post