സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ തുക കൂട്ടി




തിരുവനന്തപുരം :- പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക കൂട്ടി സർക്കാർ ഉത്തരവിറക്കി. പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് ക്ലാസ് വരെ വരെയുള്ള വിദ്യാർഥിക്ക് 6.19 രൂപയിൽ നിന്ന് 6.78 രൂപയും ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാർഥിയുടേത് 9.29 രൂപയിൽനിന്ന് 10.17 രൂപയും ആക്കി. 

അഞ്ചാം ക്ലാസ് വരെയുള്ള കുട്ടിക്ക് ലഭിക്കുന്ന 6.78 രൂപയിൽ 4.07 രൂപ കേന്ദ്രവിഹിതവും 2.71 രൂപ സംസ്ഥാനവിഹിതവുമാണ്. ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികൾക്കുള്ള 10.17 രൂപയിൽ 6.10 രൂപ കേന്ദ്രവിഹിതവും 4.07 രൂപ സംസ്ഥാന വിഹി തവുമാണ്. മുട്ട, പാൽ എന്നിവയ്ക്കുള്ള തുക ഇതിന് പുറമേ നൽകും.


Previous Post Next Post