മാണിയൂർ അഹ്മദ് മുസ്ലിയാർ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു


ചെറുവത്തല :- സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറും ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന മാണിയൂർ അഹ്മദ് മുസ്ലിയാരുടെ മൂന്നാം വഫാത്ത് ദിന അനുസ്മരണവും ദിക്റ് പ്രാർഥനാ സദസും ഖത്മുൽ ഖുർആൻ പാരായണവും വസതിയിൽ നടന്നു. സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ നേതൃത്വം നൽകി. ഖത്മുൽ ഖുർആൻ സമാപന പ്രാർഥന എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ജമലുലൈലി തങ്ങൾ നിർവഹിച്ചു. 

സമസ്ത ജില്ലാ മുശാവറ നേതാക്കളായ മാണിയൂർ അബ്ദുർ റഹ്മാൻ ഫൈസി, മാണിയൂർ അബ്ദുല്ല ബാഖവി, മലയമ്മ അബൂബക്കർ ബാഖവി, മുഹമ്മദ് ശരീഫ് ബാഖവി വേശാല, മൊയ്തു നിസാമി കാലടി, കെ.കെ അബ്ദുർറഹ്മാൻ ദാരിമി വേശാല, ഇബ്രാഹിം ബാഖവി പന്നിയൂർ, കൊതേരി മുഹമ്മദ് ഫൈസി, ഇസ്മാഈൽ ഫൈസി മാലൂർ, ബശീർ ഫൈസി മാണിയൂർ, അനസ് ഹൈതമി കൊയ്യം നേതൃത്വം നൽകി.

സി.കെ.കെ മാണിയൂർ, ളിയാഉദ്ദീൻ ഫൈസി തിരൂർക്കാട്, ടി.കെ ശരീഫ് ഹാജി കീഴൂർ, സിറാജുദ്ദീൻ ദാരിമി കക്കാട്, സത്താർ കൂടാളി, നമ്പ്രം അബ്ദുൽ ഖാദർ അൽ ഖാസിമി, സത്താർ മൗലവി വളക്കൈ, ഇബ്രാഹിം എടവച്ചാൽ, എം.കെ മുഹമ്മദ് വിളക്കോട്, സിദ്ദീഖ് ദാരിമി ബക്കളം, മുസ്തഫ ചെറിയൂർ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, വി.പി അബ്ദുൾ റശീദ് പങ്കെടുത്തു. 

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പരിപാടിക്ക് എത്തിച്ചേർന്നു. കൂടാതെ ജില്ലയിലെ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതൃത്വത്തിൽ ഖത്മുൽ ഖുർആൻ പാരായണവും ദിക്റ് പ്രാർഥനാ സദസും സംഘടിപ്പിച്ചു. ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലയിലെ മുഴുവൻ മദ്റസകളിലും പരിപാടി സംഘടിപ്പിച്ചു.

Previous Post Next Post