ചേലേരി :- സ: എ.അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെയും DYFI മുക്കിൽ യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ +2, SSLC ,LSS USS വിജയികളെ അനുമോദിച്ചു. KSTA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി KC ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് പി.മോഹനൻ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ സി.വി സലാം പ്രഭാഷണം നടത്തി, എ.കെ ബിജു, സി.സുരേഷ് ബാബു, എം.സജീവൻ, പി.വി സുജിത്ത്, സോജ എം.കെ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. വായനശാല സെക്രട്ടറി എ.വാസുദേവൻ സ്വാഗതവും സി.ശ്രീജിത്ത് നന്ദിയും പറഞ്ഞു.