ചേലേരി:-വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം പ്രവർത്തകർ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേലേരി അമ്പലം മുതൽ പ്രഭാത് വായനശാല വരെയുള്ള റോഡിന് ഇരുവശവും പ്ലാസ്റ്റിക് വിമുക്തമാക്കി പരിസര ശുചീകരണം നടത്തി. ഒ വി രാമചന്ദ്രൻ, പി കെ വിശ്വനാഥൻ, പി വിനോദ്, പി പി പ്രസന്ന എന്നിവർ നേതൃത്വം നൽകി.