കോയമ്പത്തൂർ :- പോത്തന്നൂർ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ പണി നടക്കുന്നതിനാൽ 15, 16 തീയതികളിൽ തീവണ്ടി സമയത്തിൽ മാറ്റം വരുത്തി. 16607 കണ്ണൂർ-കോയമ്പത്തൂർ, മധുര -കോയമ്പത്തൂർ എന്നീ തീവണ്ടികൾ ഈ ദിവസങ്ങളിൽ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.
മേട്ടുപ്പാളയം-പോത്തന്നൂർ (66615) മെമു കോയമ്പത്തൂർ വരെ മാത്രമേ ഓടുകയുള്ളൂ. കോയമ്പത്തൂരിൽനിന്നും യാത്ര പുറപ്പെടേണ്ടിയിരുന്ന കോയമ്പത്തൂർ-മധുര (16721), കോയമ്പത്തൂർ-കണ്ണൂർ (16608) എന്നീ തീവണ്ടികൾ പോത്തന്നൂരിൽ നി ന്നാകും പുറപ്പെടുക. പോത്തന്നൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന (66616) പോത്തന്നൂർ-മേട്ടുപ്പാളയം മെമു കോയമ്പത്തൂരിൽ നിന്നും യാത്ര ആരംഭിക്കും.