സി.ബാലകൃഷ്ണൻ മാസ്റ്ററുടെ ചരമ വർഷിക ദിനം ആചരിച്ചു


കൊളച്ചേരി :- കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റും DCC സെക്രട്ടറിയും കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായിരുന്ന സി.ബാലകൃഷ്ണൻ മാസ്റ്ററുടെ 7-ാം ചരമ വർഷിക ദിനം ആചരിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.

ദാമോദരൻ കൊയിലേര്യൻ, സി.കെ ജനാർദനൻ മാസ്റ്റർ, പ്രസീത ടീച്ചർ, സജ്മ.എം, പി.കെ രഘുനാഥൻ, സി.എച്ച് മൊയ്തിൻ കുട്ടി, സി.ശ്രീധരൻ മാസ്റ്റർ, കെ.ബാലസുബ്രഹ്മണ്യൻ, വി.പത്മനാഭൻ, ടി.പി സുമേഷ്, പ്രവീൺ ചേലേരി, എ.പി രാജീവൻ, മമ്മു കോറളായി, കെ.മുരളി മാസ്റ്റർ എന്നിവർ അനുസ്മരണഭാഷണം നടത്തി.



Previous Post Next Post