കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വായിച്ചു. തുടർന്ന് പോസ്റ്റർ പ്രദർശനം,നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം നടന്ന ബോധവൽക്കരണ ക്ലാസ്സിൽ പ്രമുഖ ട്രൈനെർ ഫിറോസ് വളക്കൈ 'ലഹരിക്കെതിരെ പോരാടാം' എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ വേങ്ങാടൻ അദ്യക്ഷത വഹിച്ചു ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി മായൻ മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ സുനിത, അദ്ധ്യാപകരായ റുബീന, ശിശിര തുടങ്ങിയവർ പങ്കെടുത്തു. മേഘ ടീച്ചർ സ്വാഗതവും പ്രോഗ്രാം കോ കോർഡിനേറ്റർ ഷഹർബാന ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്ക് മെന്റലിസം വിഷയത്തെ ആസ്പദാമാക്കി ക്ലാസ്സ് സംഘടിപ്പിച്ചു.