നൂഞ്ഞേരി ജുമാമസ്‌ജിദിനു സമീപം റോഡിൽ ഇലക്ട്രിക് പോസ്റ്റും മരവും പൊട്ടിവീണു


ചേലേരി :- നൂഞ്ഞേരി ജുമാമസ്‌ജിദിനു സമീപം റോഡിൽ ഇലക്ട്രിക് പോസ്റ്റും മരവും പൊട്ടിവീണു. റോഡിന് കുറുകെയാണ് പോസ്റ്റും മരവും വീണത്. ഇന്ന് രാവിലെ 9:45 ഓടെയായിരുന്നു സംഭവം. ഇതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു  

ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംഭവ സമയത്ത് ഇതുവഴി യാത്രക്കാർ പോവാതിരുന്നത് വൻഅപകടം ഒഴിവാക്കി. 

Previous Post Next Post