കൊട്ടിയൂർ :- നിത്യപൂജാ ദിനങ്ങൾ ആരംഭിച്ചതോടെ കൊട്ടിയൂരിലേക്കു ഭക്തജന പ്രവാഹം തുടരുന്നു. മണിത്തറയിലെ താൽക്കാലിക ശ്രീകോവിൽ നിർമാണം തുടങ്ങി. മുളകൊണ്ടുള്ള തൂണുകൾ സ്‌ഥാപിച്ചു. മേൽക്കൂര മേയുന്നതിനുള്ള ഞെട്ടിപ്പനയോല മെടഞ്ഞെടുത്തു. തിരുവോണം ആരാധനാ നാളിനുമുൻപായി ശ്രീകോവിൽ പണി പൂർത്തിയാക്കും.
രാവിലെ നിർമാല്യം, 36 കുടം ജലാഭിഷേകം, ഉഷഃപൂജ, സ്വർണകുടം, വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരംകുടം ജലാഭിഷേകം, അത്താഴപൂജ, ശീവേലി, ശ്രീഭൂതബലി എന്നിവയാണ് നിത്യപൂജകൾ.