കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ പ്രോത്സാഹൻ അഭിയാൻ വിജയോത്സവം സംഘടിപ്പിച്ചു. ഒന്നാം വാർഡിലെ LSS, USS സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും SSLC, പ്ലസ് ടു പരീക്ഷകളിൽ വിജയികളായവരെയും അനുമോദിച്ചു. ചട്ടുകപ്പാറ ഹായർസെക്കണ്ടറി പ്രിൻസിപ്പൽ എ.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു.
മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ അനൂപ് കുമാർ എം.കെ മൊമെന്റോ നൽകി അനുമോദിച്ചു. ബിന്ദു ടീച്ചർ പ്രാർത്ഥനാ ഗാനം ആലപിച്ചു. എം.വി കുഞ്ഞിരാമൻ മാസ്റ്റർ, കേശവൻ നമ്പൂതിരി, ശൈലജ ടീച്ചർ, കെ.കമാൽ ഹാജി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സദാനന്ദൻ വാരക്കണ്ടി സ്വാഗതവും ഷീബ.കെ നന്ദിയും പറഞ്ഞു.