ശബരിമല നട നാളെ തുറക്കും
ശബരിമല :- അഞ്ചുദിവസത്തെ മിഥുനമാസ പൂജകൾക്ക് ശബരിമലനട നാളെ ജൂൺ 1 ശനിയാഴ്ച 5 മണിക്ക് തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറക്കും. നെയ്യഭിഷേകം അടക്കമുള്ള പതിവുചടങ്ങുകളും നടക്കും. ദിവസവും വൈകീട്ട് പടിപൂജയുണ്ട്. ജൂൺ 19-ന് രാത്രി 10-ന് പൂജകൾ പൂർത്തിയാക്കി നടയടയ്ക്കും. ദർശനത്തിനായി പോർട്ടലിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം.