മയ്യിൽ ചെക്ക്യാട്ട്കാവിൽ കാറിൻ്റെ ബോണറ്റിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി


മയ്യിൽ :- മയ്യിൽ ചെക്ക്യാട്ട്കാവിൽ കാറിൻ്റെ ബോണറ്റിന്റെ എഞ്ചിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. ചെക്ക്യാട്ട്കാവിലെ കെ.ഒ ഗംഗാധരൻ നമ്പ്യാരുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

മൂർഖൻ പാമ്പ് കാറിൻ്റെ ഉള്ളിൽ കയറുന്നത് മുറ്റത്ത് നിൽക്കുകയായിരുന്ന ഗംഗാധരൻ  കാണുകയായിരുന്നു. കേരളാ ഫോറസ്റ്റ് സർപ്പാ വളണ്ടിയർ ടീമിൽപെട്ടതും കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗങ്ങളുമായ സുചീന്ദ്രൻ മൊട്ടമ്മൽ, വി.കെ വിജയകുമാർ മാസ്റ്റർ, ജബ്ബാർ അടുക്കം എന്നിവർ എത്തി പിടികൂടി.  ഫോറസ്റ്റ് ഓഫീസർമാരുടെ നിർദ്ദേശാനുസരണം ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചു.




Previous Post Next Post