മയ്യിൽ :- ക്ഷയരോഗ മുക്ത പഞ്ചായത്തിന്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിൽ ക്ഷയരോഗ ചികിത്സ തുടരുന്ന രോഗിക്ക് ന്യൂട്രിഷൻ കിറ്റ് സ്പോൺസർ ചെയ്ത വ്യാപാരിയെ ആദരിച്ചു. മയ്യിൽ ടൗണിലെ പ്രഭ പച്ചക്കറി മൊത്ത വിതരണ സ്‌ഥാപനത്തിലെ പ്രതീഷിനെയാണ് തളിപ്പറമ്പ് ടി ബി യൂണിറ്റ് നേതൃത്വത്തിൽ ആദരിച്ചത്.
മയ്യിൽ സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌ഥിരസമിതി അധ്യക്ഷ വി.വി അനിത അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ അരുണിമ, എ.ആർ അജിതകുമാരി, കെ.വി ശ്രീരാജു, സൗമ്യമോഹനൻ എന്നിവർ സംസാരിച്ചു.