പെരുമാച്ചേരി :- മന്ദബേത്ത് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം കൊട്ടിയൂർ പെരുമാൾ സേവാസംഘം പടിയിൽ കയറി.
പെണ്ണെരി പ്രദീപൻ കാരണവരുടെ നേതൃത്വത്തിൽ കൊറോത്ത് രമേശൻ, ചന്ദ്രത്തിൽ റിജേഷ്, പുതിയപുരയിൽ അമർനാഥ് എന്നിവർ അടങ്ങുന്ന സംഘമാണ് പടിയിൽ കയറിയത്. ജൂൺ 13ന് സംഘം കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടും. ജൂൺ 17 ന് ഉച്ചയോടെ കൊട്ടിയുരിൽ എത്തിച്ചേരും.