കണ്ണാടിപ്പറമ്പ് :- കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ചേലേരി ഇളനീർ സംഘത്തിന്റെ പടിയിൽ കയറൽ ചടങ്ങിന്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കലശംകുളിക്കൽ ചടങ്ങ് നടത്തി. മേൽശാന്തി ഇ.എൻ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
ചൂരൽ കൈമാറി ഇളനീർ തളിച്ച് മൂന്നുവട്ടം പ്രദിക്ഷിണം ചെയ്തു. ആചാരപ്രകാരം ചിനക്കൽ നടത്തി. വിജയൻ കാരണവരുടെ നേതൃത്വത്തിൽ 17 പേരടങ്ങിയ ഇളനീർ സംഘമാണ് ചേലേരി ചന്ദ്രോത്തും കണ്ടി മഠപ്പുര പടിയിൽ കയറിയത്. ജൂൺ 14 ന് സംഘം യാത്ര തിരിക്കും. ജൂൺ 18ന് നടക്കുന്ന ഇളന്നീരാട്ടത്തിനുള്ള ഇളനീർക്കാവുകളുമായി കാൽ നടയായി യാത്രചെയ്താണ് സംഘം കൊട്ടിയൂരിൽ എത്തി ജൂൺ 17ന് പെരുമാളിന്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക.