ബദ്‌രിയ്യ റിലീഫ് സെൽ ഉന്നതവിജയികളെ അനുമോദിച്ചു


നാറാത്ത് :- ഈദ് ദിനത്തിൽ ബദ്‌രിയ്യ റിലീഫ് സെൽ +2, SSLC പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. റിലീഫ് സെൽ പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു.  ബദ്‌രിയ്യ മസ്ജിദ് ചീഫ് ഇമാം ഹബീബ് ഇർഫാൻ ഫൈസി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് കോളേജ് നിന്ന് ഖുർആൻ മനപാഠമാക്കിയ മടത്തിക്കൊവ്വൽ സ്വദേശി ഹാഫിള് മുഹമ്മദ് ഷാസ്ന് ഉപഹാരം നൽകി.

വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത്, റിലീഫ് സെൽ ട്രഷർ ബി.മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ട് കെ.വി ഇബ്രാഹിം, ജോയിൻറ് സെക്രട്ടറിമാരായ കാദർ.ബി, ഫവാസ് പി.കെ, കമ്മിറ്റി അംഗങ്ങളായ സുബൈർ പി.പി, സലാഹു കെ.പി, റഹീസ് പി.പി, ഷഹബ് കെ.പി, മൊയ്തീൻ ബി.പി, ഉമ്മർ സി.കെ, ഇബ്രാഹിം ഹാജി, പരീദ് ഹാജി, മൂസാൻ പാവന്നൂർ ഉമ്മർ കെ.കെ എന്നിവർ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. ഈദ് നമസ്കാരത്തിന് വന്നവർക്ക് പായസവിതരണം നടത്തി. സെക്രട്ടറി ഫിറോസ് എ.പി സ്വാഗതവും ബി.കാദർ ഹാജി നന്ദിയും പറഞ്ഞു.

Previous Post Next Post