മാണിയൂർ :- കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം SSLC, Plus Two ,LSS, USS ഉന്നത വിജയികളേയും കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ബ്രാഞ്ച് മാനേജർ കെ.രാമചന്ദ്രനേയും അനുമോദിച്ചു. ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതിയംഗം അഡ്വ: പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നൻമ സംഘം പ്രസിഡണ്ട് കെ.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ, വാർഡ് മെമ്പർ കെ.കെ.എം ബഷീർ മാസ്റ്റർ, കെ.പി മനോജ്, കെ.കെ ഷാജി, കെ.രാമചന്ദ്രൻ ,അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതവും നൻമ സംഘം വൈസ് പ്രസിഡണ്ട് കെ.രമേശൻ നന്ദിയും പറഞ്ഞു.