കുറ്റ്യാട്ടൂർ :- ജൂൺ 21 ന് ധർമ്മശാലയിൽ നടക്കുന്ന മെഗാ ജോബ് ഫെയറിന്റെ ഭാഗമായി ഇന്റർവ്യൂ പരിശീലനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ വെച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം നിർവഹിച്ചു.
കണക്ടിങ് തളിപ്പറമ്പ് ലൈഫോളജി കോർഡിനേറ്റർ സോഫി അധ്യക്ഷത നിർവഹിച്ചു. വിജ്ഞാന കേരളം മെന്റർ സി.വി രഘു ക്ലാസ്സ് കൈകാര്യം ചെയ്തു. കമ്മ്യൂണിറ്റി അംബാസിഡർ ഉജിത സ്വാഗതവും കരിയർ കൗൺസിലർ ലെനിമ നന്ദിയും പറഞ്ഞു.