IRPC ക്ക് ധനസഹായം നൽകി


ചട്ടുകപ്പാറ :- ചട്ടുകപ്പാറയിലെ കുട്ടികൃഷ്ണൻ - രുഗ്മിണി ദമ്പതികളുടെ മകൻ അനോഖിൻ്റെയും രാജേശ്വരിയുടേയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. CPI(M) ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി കെ.ദിനേശൻ, ബ്രാഞ്ച് മെമ്പർ കെ.രതീഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Previous Post Next Post