INL കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു


കൊളച്ചേരി :- INL തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പഞ്ചായത്തിലെ മെമ്പർഷിപ്പ് വിതരണം അഹമ്മദ് ഹാജിക്ക് നൽകിക്കൊണ്ട് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ പാവന്നൂർ ഉദ്ഘാടനം നിർവഹിച്ചു. 

വൈസ് പ്രസിഡണ്ട് ജബ്ബാർ കാരാട്ടിന്റെ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അഷറഫ് കയ്യങ്കോട് വൈസ് പ്രസിഡണ്ടുമാരായ വി.എം അഹമ്മദാജി, ടി.കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നൂറുദ്ദീൻ പി.കെ.ടി സ്വാഗതം പറഞ്ഞു.



Previous Post Next Post