കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയവും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കരിങ്കൽക്കുഴി യുണിറ്റും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സി കെ സുരേഷ് ബാബു ക്ലാസ്സെടുത്തു. 30 വർഷം തുടർച്ചയായി രക്തദാനം ചെയ്ത് ശ്രദ്ധേയനായ നണിയൂരിലെ വാര്യമ്പേത്ത് ഉണ്ണികൃഷ്ണനെ ചടങ്ങിൽ വെച്ചു ആദരിച്ചു. പി.പി കുഞ്ഞിരാമൻ ഉപഹാരം നൽകി. വി.ശ്രീധരൻ മാസ്റ്റർ, കെ.വി ശശീന്ദ്രൻ എന്നിവർ ആശംസ നേർന്നു. വി.രമേശൻ സ്വാഗതവും ആരോമൽ ലതീഷ് നന്ദിയും പറഞ്ഞു.