വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ നാളെ


മയ്യിൽ :- വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ, ഇടൂഴി മെഡിക്കൽ ലാബ് മയ്യിൽ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 15 ഞായറാഴ്ച രാവിലെ മുതൽ നടക്കും.

9.30 ന് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും ജനറൽ മെഡിസിൻ, ഓർത്തോ പീഡിക് വിഭാഗം ഉൾപ്പെടെയുള്ള വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും ഷുഗർ, പ്രഷർ എന്നിവയുടെ സൗജന്യ പരിശോധയും ആവശ്യമായ മറ്റ് ലാബ് ടെസ്റ്റുകൾ 50 % ഇളവിലും ലഭ്യമായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 9605961493,9961205822

Previous Post Next Post