കൊട്ടിയൂർ :- അക്കരെ കൊട്ടിയൂരിലെ മണിത്തറയിൽ താത്കാലിക ശ്രീകോവിൽ നിർമാണം പുരോഗമിക്കുന്നു. ബ്രാഹ്മണസ്ഥാനികരുടെ നേതൃത്വത്തിലാണ് ശ്രീകോവിൽ നിർമിക്കുന്നത്. മുളന്തൂണുകൾ നാട്ടി അതിന്മേൽ ഞെട്ടിപ്പനയോല കൊണ്ടാണ് ശ്രീകോവിൽ മേയുക. തിരുവോണം ആരാധനയ്ക്ക് മുമ്പായി ശ്രീകോവിൽ നിർമാണം പൂർത്തിയാക്കണം. ഞായറാഴ്ചയാണ് തിരുവോണം ആരാധന.
വൈശാഖോത്സവത്തിലെ നിത്യപൂജകൾ തുടരുന്നു. വ്യാഴാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ വിവിധയിടങ്ങളിൽനിന്നുള്ള ഭക്തർ ദർശനത്തിനായി അക്കരെ സന്നിധിയിലേക്ക് ഒഴുകിയെത്തി. തിരക്കുമൂലം മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർക്ക് ദർശനം നടത്താനായത്. ദർശനത്തിനുള്ള കിഴക്കേ നടയിലെയും പടിഞ്ഞാറെ നടയിലെയും വരിയിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.