മയ്യിൽ :- CPI മയ്യിൽ മണ്ഡലം സമ്മേളനം ജൂൺ 14,15 തീയ്യതികളിൽ വില്ലേജ്മുക്കിൽ നടക്കും. പ്രതിനിധി സമ്മേളനം സലഫി കോളേജിൽ പി.നാരായണൻ നഗറിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ കേരള മഹിള സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജിമോൾ ഉദ്ഘാടനം ചെയ്യും.
മലപ്പട്ടം, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, നാറാത്ത്, കണ്ണാടിപ്പറമ്പ് പഞ്ചായത്തുകളിൽ നിന്ന് 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ അസിസ്റ്റന്റ് സെക്രട്ടറി എ.പ്രദീപൻ തുടങ്ങിയവരും സമ്മേളത്തിൽ പങ്കെടുക്കും സമ്മേളന നഗരിയിൽ ഉയർത്തുവാനുള്ള പതാക പി.എം അരുൺ കുമാറിൻ്റെ നേതൃത്വത്തിൽ ജൂൺ 14 ന് ഉച്ചക്ക് 1 മണിക്ക് പാടിക്കുന്നിൽ നിന്ന് പുറപ്പെട്ടും