KCEU കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :-  KCEU കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു (KCEU) കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. 

ജില്ലാ കമ്മറ്റി അംഗം പി.വൽസലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ശാന്തകുമാരി രക്തസാക്ഷി പ്രമേയവും ഒ.പ്രവീൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.കെ രാജേഷ് പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി പി.സജിത്ത് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ആർ.വി രാമകൃഷ്ണൻ, കെ.നാരായണൻ, കെ.സി ശിവാനന്ദൻ, കെ.രാമചന്ദ്രൻ, സി.സി ശശി, പി.കരുണാകരൻ, കെ.വി ആർദ്ര, കെ.വിനോദ് കുമാർ, കെ.സി രമേശൻ എന്നിവർ സംസാരിച്ചു. പി.സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

പ്രസിഡണ്ട് - കെ.വിനോദ് കുമാർ

വൈസ് പ്രസിഡണ്ട് - എൻ.വാസുദേവൻ

സെക്രട്ടറി - കെ.കെ രാജേഷ്

ജോ: സെക്രട്ടറി - പി.ശാന്തകുമാരി

ട്രഷറർ - ഒ.പ്രവീൺ





Previous Post Next Post