ദാറുൽ ഹസനാത്ത് LKG, അൽ ബാരാര വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് LKG, അൽ ബാരാര വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ.പി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളിൽ ധാർമിക മൂല്യത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കണമെന്ന് അബ്ദുൽ കരീം ചേലേരി പറഞ്ഞു.

ഹസനത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി മെമ്പർമാരായ മായിൻ മാസ്റ്റർ, പി.പി ഖാലിദ് ഹാജി, അദ്ധ്യാപകരായ സിന്ധു, രഹ്‌നസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ വേങ്ങാടൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ സുനിത ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post