തിരുവനന്തപുരം :- രാവിലെ നടക്കുന്ന പരീക്ഷകളുടെ സമയത്തിൽ പിഎസ്‌സി മാറ്റം പ്രഖ്യാപിച്ചു. ഇപ്പോൾ രാവിലെ 7.15ന് ആരംഭിക്കുന്ന പരീക്ഷകൾ സെപ്റ്റംബർ 1 മുതൽ 7ന് ആരംഭിക്കും.
സ്‌കൂളുകളിലാണ് പൊതുവേ പിഎസ്‌സി പരീക്ഷ നടക്കുന്നത്. പരീക്ഷ കഴിഞ്ഞു സ്‌കൂളിന്റെ പ്രവർത്തനത്തിനായി ക്ലാസ് മുറികൾ സജ്‌ജമാക്കാൻ ഇടവേള ആവശ്യമുണ്ട്. സ്‌കൂളുകളുടെ പ്രവൃത്തിസമയം 15 മിനിറ്റ് നേരത്തേയാക്കിയതു കണക്കിലെടുത്താണ് പിഎസ്‌സി പരീക്ഷയും നേരത്തേയാക്കുന്നത്.