ന്യൂഡൽഹി :- 7 വയസ്സുള്ള കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിർദേശിച്ചു. 5 മുതൽ 7 വയസ്സുവരെ പ്രായമുള്ളവരുടെ ആധാർ വിവരങ്ങൾ മാതാപിതാക്കൾ ക്കോ രക്ഷിതാവിനോ സൗജന്യമായി പുതുക്കാം. ഓൺലൈനിലോ ആധാർ സേവാ കേന്ദ്രങ്ങളിലോ ഇതു ചെയ്യാം.
പുതുക്കിയില്ലെങ്കിൽ ആധാർ നിർജീവമാകാൻ സാധ്യതയുണ്ട്. കുട്ടികളുടെ ആധാർ എടുത്തപ്പോൾ നൽകിയ മൊബൈൽ നമ്പറുകളിലേക്ക് ഇക്കാര്യം ഓർമപ്പെടുത്തുന്ന സന്ദേശം യുഐഡിഎഐ അയച്ചുതുടങ്ങി. 5 വയസ്സ് പൂർത്തിയാകുമ്പോൾ ആധാർ നിർബന്ധമാണ്. സ്‌കൂൾ പ്രവേശനം, സ്കോളർഷിപ്, വിവിധ പരീക്ഷകൾക്കുള്ള റജിസ്ട്രേഷൻ, നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കൽ തുടങ്ങിയവയ്ക്ക് ആധാർ ആവശ്യമാണ്. 7 വയസ്സിനു ശേഷം വിവരങ്ങൾ പുതുക്കാൻ 100 രൂപ ഫീസ് നൽകണം.