കോയ്യോട്ടുമൂല സാഗര സ്വയം സഹായ സംഘം ഉന്നതവിജയികളെ അനുമോദിച്ചു


കുറ്റ്യാട്ടൂര്‍ :- കോയ്യോട്ടുമൂല സാഗര സ്വയം സഹായ സംഘം നേതൃത്വത്തില്‍ ഉന്നതവിജയികളെ അനുമോദിച്ചു. USS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കെ.അനുനന്ദ, എം.അവിഷ്ണ, SSLC പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ആര്യ ബി.എസ്, SSLC (സിബിഎസ്ഇ) ഉന്നത വിജയിയായ മാളവിക പ്രദീപ് എന്നിവരെ അനുമോദിച്ചു. 

സംഘം പ്രസിഡന്റ് കെ.വി പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി മോഹനന്‍ സ്വാഗതം പറഞ്ഞു. മുതിര്‍ന്ന അംഗങ്ങളായ പി.വി ദാമോദരന്‍, എസ്.കെ കരുണാകരന്‍, കെ.അച്യുതന്‍, എം.ശശിധരന്‍ എന്നിവര്‍ ഉപഹാരസര്‍പ്പണം നടത്തി. സജീവ് അരിയേരി, ടി.സി ബാബു, കെ.ഷാജി, സന്തോഷ് എന്‍.വി, കെ.രഞ്ചിത്ത്, കെ.രമേശന്‍, സി.കെ ഷാജി, കെ.വി ഉത്തമന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.







Previous Post Next Post