അടുത്തവർഷത്തെ ഹജ്ജിനുള്ള കവർ നമ്പർ അനുവദിച്ചു തുടങ്ങി
കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്തവർഷത്തെ ഹജ്ജിന് അപേക്ഷിച്ചവരുടെ കവർനമ്പറുകൾ അനുവദിച്ചു തുടങ്ങി. അപേക്ഷകന് എസ്എംഎസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ പരിശോധിച്ചും നമ്പർ മനസ്സിലാക്കാം. ആദ്യ കവർനമ്പർ അലോട്മെന്റ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു.