വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ, മൊത്ത, ചില്ലറ വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു മൂന്ന് ദിവസത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ നാളികേര നടത്തിയത്. മായംചേർത്ത വെളിച്ചെണ്ണയുടെ വിൽപ്പനയെതിരേ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. വെളിച്ചെണ്ണയുടെ ഗുണ നിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യസുരക്ഷാ പരാതി ടോൾ ഫ്രീ നമ്പരായ 1800 425 1125-ൽ വിവരം അറിയിക്കണം.
വ്യാജവെളിച്ചെണ്ണ തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന
തിരുവനന്തപുരം :- വെളിച്ചെണ്ണ വില കൂടുന്ന സാഹചര്യത്തിൽ മായംചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താതിരിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴു സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കും. 161 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 277 സർവൈലൻസ് സാമ്പിളുകളും തുടർപരിശോധനകൾക്കായി ശേഖരിച്ചു.