കണ്ണൂർ:-കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ക്ക് എതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് എട്ട് മണിക്കൂറുകൾ പിന്നിട്ടു.പണിമുടക്ക് സംസ്ഥാനത്ത് ജന ജീവിതത്തെ കാര്യമായി ബാധിച്ചു. പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെ എസ് ആര്‍ ടി സി ബസുകള്‍ തടഞ്ഞു.
പശ്ചിമ ബംഗാളിലും പണിമുടക്ക് ശക്തമാണ്. പണിമുടക്ക് പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചു. സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.ബിഹാറില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ പണിമുടക്ക് ജന ജീവിതത്തെ കാര്യമായി ബാധിച്ചിച്ചില്ല.