മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിക്ക് തുടക്കമായി. ചെണ്ടുമല്ലി കൃഷിയുടെ തൈനടീൽ ഉദ്ഘാടനം കർഷകൻ എൻ.വാസുദേവൻ നിർവഹിച്ചു.
പി.സുനോജ് കുമാർ, പി.പി രാജൻ, പി.പി ചന്ദ്രൻ, എം.ബാബുരാജ്, കെ.അശോകൻ, എൻ.ബിന്ദു, ഷനിമ.പി, സുഗന്ധി.കെ തുടങ്ങിയവർ പങ്കെടുത്തു.