വേളം ശ്രീ മഹാഗണപതി ക്ഷേത്ര കമാനം ഉദ്ഘാടനം ചെയ്തു


മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം മഹാശിവരാത്രി ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ നിർമ്മിച്ച ക്ഷേത്ര കമാനം ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ മധുസൂദനൻ ഉദ്ഘാടനം നിർവഹിച്ചു.

ആഘോഷ കമ്മറ്റി ചെയർമാൻ എ.കെ രാജ്‌മോഹൻ അധ്യക്ഷനായി. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ബിജു, ക്ഷേത്രം ഊരാളൻ മാക്കന്തേരി ദാമോദരൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് എക്സികുട്ടീവ് ഓഫീസർ സത്യനാരായണൻ, എ.കെ രുഗ്മിണിയമ്മ, കെ.സി ബിജു എന്നിവർ ആശംസയർപ്പിച്ചു. വിനോദ് കണ്ടക്കൈ സ്വാഗതവും യു.പ്രഭാകരൻ നന്ദിയും പറഞ്ഞു.

Previous Post Next Post