നൂഞ്ഞേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം ?

 


കൊളച്ചേരി:-നൂഞ്ഞേരി പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർക്കിടയിൽ അഭ്യൂഹം. നൂഞ്ഞേരി വയലിൻ്റെ പുറം ഭാഗത്ത് പുലിയെ കാണപ്പെട്ടതായാണ് നാട്ടുകാരിൽ ചിലർ അവകാശപ്പെട്ടത്. രണ്ടു ദിവസം മുമ്പ് ഒലീവ് റോഡിനു സമീപത്തു വെച്ചും പുലിയെ കണ്ടതായി ചിലർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപവാസികളിൽ അതീവ ആശങ്കയാണ് നിലനിൽക്കുന്നത്. പ്രസ്തുത വിവരം ലഭിച്ച ഉടൻ തന്നെ നാട്ടുകാർ മയ്യിൽ പൊലീസിനെയും വനപാലകരെയും അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനിടയിൽ പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഒരാൾ പങ്കുവെച്ച ഓഡിയോ ക്ലിപ്പും നാടൊന്നാകെ പരന്നു. അതേസമയം, നാട്ടുകാർ കണ്ടത് കാട്ടുപൂച്ച ആകാനാണ് കൂടുതൽ സാധ്യതയെന്നാണ് അധികൃതരും പ്രദേശവാസികളും സംശയിക്കുന്നത്.

Previous Post Next Post